മലപ്പുറം: സോളാര്‍ കമ്മീഷന് റിപ്പോര്ട്ടിന്മേലുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ മയപ്പെടുത്തിയത് തോമസ് ചാണ്ടി വിഷയത്തില്‍ യുഡിഎഫിന്റെ സഹായം തേടുന്നതിന് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസ് രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയല്ലാതെ ഉമ്മന്‍ചാണ്ടിയേയും കൂട്ടരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പിണറായി വിജയനും സിപിഎമ്മിനും താല്പര്യമില്ല. ബലാത്സംഗ ആരോപണത്തില്‍ പോലും കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല, വ്യക്തമായ ഒത്തുകളിയാണ് ഇതിനുപിന്നില്‍ നടക്കുന്നത്.
ഉമ്മന്‍ചാണ്ടിയേയും കെ.സി.വേണുഗോപാലിനെയും ആര്യാടന് മുഹമ്മദിനെയും അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പിണറായി വിജയന് ആര്‍ജജവം കാണിക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: