അരൂര്‍ വില്ലേജോഫീസ് കെട്ടിടം തകര്‍ച്ചയില്‍

Friday 10 November 2017 9:35 pm IST

അരൂര്‍: വില്ലേജ് ഓഫീസ് കെട്ടിടം തകര്‍ച്ചയില്‍. മുപ്പതു വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായതോടെ ജീവനക്കാരും ഭയാശങ്കയിലായി. ഓഫീസറടക്കം എട്ടോളം ജീവനക്കാരാണ് ഇവിടെയുള്ളത്. ഇവര്‍ പ്രാണഭയത്തോടെയാണ് ജോലി ചെയ്യുന്നത്. വില്ലേജ് ഓഫീസറുടെ മുറിയുടെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകി വീണു. തലനാരിഴയ്ക്കാണ് ഓഫീസര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. കോണ്‍ക്രീറ്റ് അടര്‍ന്നുവീണ ഭാഗത്ത് കമ്പികള്‍ ദ്രവിച്ച് വിട്ടുനില്‍ക്കുകയാണ്. ഓഫീസ് ദേശീയപാതയോട് ചേര്‍ന്ന് ആയതിനാല്‍ ഭാരമേറിയ വാഹനങ്ങള്‍ റോഡിലൂടെ കടന്നുപോകുമ്പോള്‍ കെട്ടിടത്തിന് ഇളക്കം സംഭവിക്കുന്നതായി ജീവനക്കാര്‍ പറഞ്ഞു. കെട്ടിടം പൂര്‍ണമായി തകര്‍ന്നിട്ടും ഓഫീസിന്റെ പ്രവര്‍ത്തനം ഇവിടെ നിന്ന് മാറ്റാനോ കെട്ടിടം പുനര്‍നിര്‍മിക്കാനോ അധികാരികള്‍ തയാറാകാത്തത് ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.