പഞ്ചകര്‍മ ആശുപത്രി കെട്ടിടം നോക്കുകുത്തിയായി

Friday 10 November 2017 9:36 pm IST

ആലപ്പുഴ: പഞ്ചകര്‍മ ആശുപത്രി–ഗവേഷണ കേന്ദ്രത്തിന്റെ കെട്ടിടം പണി പൂര്‍ത്തീകരിക്കാതെ നോക്കുകുത്തിയായി. ആയുഷിന്റെ സഹായത്തോടെ 16 കോടി രൂപ ചെലവില്‍ ദേശീയപാതയ്ക്കരുകില്‍ വലിയ ചുടുകാടിനു സമീപം നിര്‍മാണം തുടങ്ങിയ കെട്ടിടമാണ് ജനപ്രതിനിധികളുടെ അന്സ്ഥയില്‍ കാഴ്ചവസ്തുവായി മാറിയത്. രണ്ടു കോടി ചെലവഴിച്ചു നിര്‍മിച്ച ആശുപത്രി കെട്ടിടമാണ് പൂര്‍ത്തിയാകാതെ കിടക്കുന്നത്. ഇതിനാല്‍ ആശിപത്രിയുടെ പ്രവര്‍ത്തനം വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ്. രണ്ടു നിലകളിലായി ആശുപത്രി കെട്ടിടവും രാജ്യാന്തര നിലവാരത്തില്‍ ഗവേഷണ കേന്ദ്രവും. വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ചികിത്സയ്‌ക്കെത്തിയാല്‍ എസി പേ വാര്‍ഡുള്‍പ്പെടെ സൗകര്യങ്ങള്‍. മൂന്നു ഘട്ടവും പൂര്‍ത്തിയായാല്‍ 200 കിടക്കകളുള്ള കെട്ടിട സൗകര്യം. ഇതൊക്കെയായിരുന്നു പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ താല്‍പ്പര്യമില്ല. നിര്‍മാണം നിലച്ചിട്ടു നാലുവര്‍ഷമായി. ഏഴു വര്‍ഷം മുന്‍പാണു നിര്‍മാണം തുടങ്ങിയത്. ആരോഗ്യ മന്ത്രി അദ്ധ്യക്ഷയും മെഡിക്കല്‍ ഓഫിസര്‍ കണ്‍വീനറുമായുള്ള സൊസൈറ്റിക്കാണ് ഇതിന്റെ ചുമതല. നഗരസഭ സൊസൈറ്റിക്കു നല്‍കിയ 1.64 ഏക്കര്‍ സ്ഥലത്താണു നിര്‍മാണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.