ചേര്‍ത്തല: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ ഏകദിന അയ്യപ്പ പഠനശിബിരവും ഭക്തസംഗമവും നടക്കും. മുഹമ്മ ഗൗരീനന്ദനം ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 ചേരുന്ന ഉദ്ഘാടന സഭയില്‍ കണിച്ചുകുളങ്ങര ദേവീക്ഷേത്രം മേല്‍ശാന്തി വി.കെ. സുരേഷ് ശാന്തി അദ്ധ്യക്ഷനാകും. കളത്തില്‍ ചന്ദ്രശേഖരന് നായര്‍, എസ്. ദാസപ്പന്പിള്ള, മാധവ ബാലസുബ്രഹ്മണ്യം എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കുമാരനെല്ലുര്‍ ശ്രീകുമാര്‍, സി.പി. പ്രമോദ് ലാല്‍, ആര്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. അയ്യപ്പസേവാസമാജം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ക്ഷേത്ര സംരക്ഷണ സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് മറ്റപ്പള്ളി ജനാര്ദ്ദനന് നായര്‍, അയ്യപ്പസേവാസമാജം അഖിലേന്ത്യാ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്, സംസ്ഥാന സമിതിയംഗം എന്‍.ജി. രവീന്ദ്രന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് അയ്യപ്പ യോഗ രൂപീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: