കായംകുളം: കായംകുളത്ത് നടന്ന ആലപ്പുഴ റവന്യൂ ജില്ലാ ശാസ്ത്രമേളകള്‍ സമാപിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.ടി. മാത്യു സമാപന സമ്മേളനം ഉദ്്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ആര്. ഗിരിജ അദ്ധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. ലതിക, അബ്ദുള്‍ ജലീല്‍, ആറ്റക്കുഞ്ഞ് എന്നിവര്‍ പസംഗിച്ചു. കെ.ടി. മാത്യു സമ്മാനദാനം നിര്‍വ്വഹിച്ചു. മാവേലിക്കര സബ്ജില്ല 133 പോയിന്റ് നേടി സാമൂഹ്യ ശാസ്ത്രമേളയില്‍ ഒന്നാമതെത്തി. ചേര്‍ത്തല സബ്ജില്ല 116 പോയിന്റോടെ രണ്ടാം സ്ഥാനവും ആലപ്പുഴ 114 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. ഐടി്മേളയില് മാവേലിക്കര സബ് ജില്ല ഒന്നാമതും (99പോയിന്റ്) ചേര്‍ത്തല (97)് രണ്ടാം സ്ഥാനവും കായംകുളം 91 പോയിന്റ് നേടി മൂന്നും സ്ഥാനവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: