ശിശുദിന റാലി 14ന് കണ്ണൂരില്‍

Friday 10 November 2017 9:59 pm IST

കണ്ണൂര്‍: ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിലുള്ള ശിശുദിന റാലി 14ന് കണ്ണൂരില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഫഌഗ് ഓഫ് ചെയ്യും. 10 മണിക്ക് കണ്ണൂര്‍ മുനിസിപ്പല്‍ വിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ സമാപിക്കും. കുട്ടികളുടെ പ്രധാനമന്ത്രി അലന്‍ ജയിംസ് (എംജിഎം സലിം സെക്കന്‍ഡറി സ്‌കൂള്‍ കേളകം) ഉദ്ഘാടനം നിര്‍വഹിക്കും. കുട്ടികളുടെ സ്പീക്കര്‍ ആല്‍ഫിന്‍ ജയിംസ് (എംജിഎം സലിം സെക്കന്‍ഡറി സ്‌കൂള്‍ കേളകം) ശിശുദിന സന്ദേശം നല്‍കും. കുട്ടികളുടെ പ്രസിഡന്റ് വി.യൂസഫ് (ദീനുല്‍ ഇസ്‌ലാം സഭ ജിഎച്ച്എസ്എസ്, കണ്ണൂര്‍) അധ്യക്ഷത വഹിക്കും. സമ്മാന വിതരണം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും സര്‍ട്ടിഫിക്കറ്റ് വിതരണം പി.കെ ശ്രീമതി എംപിയും നിര്‍വഹിക്കും. കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത, ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, എഡിഎം ഇ.മുഹമ്മദ് യൂസഫ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ യു.കരുണാകരന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.ഐ.വത്സല, അര്‍ജുന്‍ അനില്‍ കുമാര്‍ (മൗവ്വഞ്ചേരി യുപി സ്‌കൂള്‍), പി.ആഷ്‌ലി (എകെജിജിഎച്ച്എസ്എസ് പെരളശ്ശേരി തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.