വിമോചനയാത്ര 15ന് ആരംഭിക്കും

Friday 10 November 2017 10:06 pm IST

കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്ക്കരണവും പ്രതിഷേധവും സംഘടിപ്പിച്ച് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ''വിമോചനയാത്ര'' 15ന് തിരുവനന്തപുരത്തു നിന്നാരംഭിക്കും. 15 മുതല്‍ ഡിസംബര്‍ 2 വരെ തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡു വരെയാണ് യാത്ര. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ ജനറല്‍ ക്യാപ്റ്റനായി യാത്ര നയിക്കും. 15ന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ വിമോചനയാത്രാ സമ്മേളനം കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.