ശ്രീകൃഷ്ണപുരത്ത് ഉത്സവം 26 മുതല്‍

Friday 10 November 2017 10:29 pm IST

തൊടുപുഴ: പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം 26 മുതല്‍ ഡിസംബര്‍ 3വരെ നടക്കും. 26ന് വൈകിട്ട് 6ന് ദശാവതാരച്ചാര്‍ത്ത്, തുടര്‍ന്ന് തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 8.30ന് ബ്രഹ്മശ്രീ ആത്രശ്ശേരി രാമന്‍ നമ്പൂതിരി കലാപരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ക്ഷേത്ര ഭരണസമിതി വര്‍ക്കിങ് പ്രസിഡന്റ് ബി. സേതുമാധവന്‍ അദ്ധ്യക്ഷത വഹിക്കും. ജനം ടിവി സിഇഒ മേജര്‍ ലാല്‍കൃഷ്ണ, പഞ്ചായത്ത് മെമ്പര്‍ അഡ്വ.കെ.എസ്. ബിനു, ഉഷാ രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ഗാനമേള നടക്കും. 23 മുതല്‍ ഡിസംബര്‍ 2വരെ മേല്‍ശാന്തി വാസുദേവന്‍ നമ്പൂകതിരിയുടെയും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ ദശാവതാരച്ചാര്‍ത്തും ക്ഷേത്ര ചൈതന്യ വര്‍ദ്ധനയ്ക്ക് ആവശ്യമായ ആചാര്യ തപസ്(മറുജപവും) ഉണ്ടായിരിി ക്കും. 27ന് രാത്രി 7ന് മിമിക്‌സ് ഷോ, 28ന് രാത്രി 8.30ന് തിരുവാതിര, 29ന് വൈകിട്ട് 7ന് സംഗീത സദസ്, 30ന് രാവിലെ 11.30ന് ഉത്സവബലി ദര്‍ശനം തുടര്‍ന്ന് പ്രസാദഊട്ട്, 7ന് തിരുവാതിര, 7.45ന് ഓട്ടന്‍തുള്ളല്‍, ഡിസംബര്‍ 1ന് വൈകിട്ട് 7ന് ശാസ്ത്രീയ നൃത്തങ്ങള്‍, 2ന് വൈകിട്ട് 3ന് എതിരേല്‍പ്പ് മഹോത്സവം കാര്‍ത്തികവിളക്ക് മഹോത്സവം, രാത്രി 9ന് ബാലെ, 3ന് രാവിലെ 10ന് കൊടിയിറക്ക്, 11ന് ആറാട്ടിനെഴുന്നള്ളിപ്പ്, തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ പറവയ്പ്പ്, പ്രസാദഊട്ട് എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.