ദേവസ്വം ഭൂമിയില്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം; നീക്കം പിന്‍വലിക്കണം

Friday 10 November 2017 10:31 pm IST

കടുത്തുരുത്തി: കടുത്തുരുത്തി സെന്‍ട്രല്‍ ജംങ്ഷനില്‍ തളിയില്‍ മഹാദേവ ക്ഷേത്രഗോപുരത്തിന് സമീപത്ത് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാനുളള നീക്കം പിന്‍വലിക്കണമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാര്‍ തെക്കേടത്ത് ആവശ്യപ്പെട്ടു. ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം നടത്തുന്നതിനായി കണ്ടെത്തിയ സ്ഥലം എണ്‍പത് വര്‍ഷം മുമ്പ് തളിയില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്് പളളിവേട്ട നടത്തുന്നതിനായി പെതുമരാമത്ത് വകുപ്പിന് പൊന്നും വിലനല്‍കി വാങ്ങിയിട്ടുളളതാണെന്ന് ക്ഷേത്രോപദേശക സമിതി പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ്് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ജനങ്ങള്‍ക്ക് പ്രയേജനകരമായ രീതിയില്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് ക്ഷേത്രോപദേശക സമിതി ദേവസ്വം ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.