കൃഷി നശിച്ചു
Friday 10 November 2017 10:32 pm IST
പെരുവ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ പത്തേക്കറോളം പാടത്തെ കൃഷി നശിച്ചു. കുറുവേലി, പോമക്കേരി, മുളക്കുളത്തു മൂഴി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം വിതച്ച വിതയാണ് കിളിര്‍ക്കാതെ വെള്ളം കയറി നശിച്ചത്. വിതവെള്ളം വറ്റിക്കാന്‍ സമയമായപ്പോഴാണ് കനത്ത മഴ പെയ്തത്. ഇതിന് വീണ്ടും കര്‍ഷകര്‍ പണം മുടക്കേണ്ടി വന്നിരിക്കുകയാണ്. കര്‍ഷകര്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നും വേണ്ട നടപടിയുണ്ടാകണമെന്ന് ഇടയാറ്റ് പാടശേഖര സമിതി പ്രസിഡന്റ് കെ.കൈലാസനാഥു, സെക്രട്ടറി ബൈജു ചെത്തുകുന്നേലും ആവശ്യപ്പെട്ടു.