തട്ടിപ്പുകാരന്‍ ഒരുപതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ പിടിയിലായി

Friday 10 November 2017 10:33 pm IST

ചങ്ങനാശേരി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി മുങ്ങിയ വക്കീല്‍ ഗുമസ്തന്‍ 14 വര്‍ഷത്തിനു ശേഷം പിടിയില്‍. കുറിച്ചി ചെറുവേലിപ്പടി വെട്ടുകാട്ട് മധുസൂദനന്‍ നായര്‍ (51)ആണ് പിടിയിലായത്. ബുധനാഴ്ച്ച രാത്രി കറുകച്ചാലിലുള്ള മദ്യശാലയില്‍ മദ്യപിച്ച ശേഷം ഓട്ടോ യില്‍ കയറി പോകാന്‍ ശ്രമിക്കവെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡാണ് അറസ്റ്റു ചെയ്തത്. 2003 ല്‍ ചങ്ങനാശേരി സ്വദേശിയില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ കെ.കെ.രജി, അന്‍സാരി,മണികണ്ഠന്‍, ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.