സോളാർ കമ്മീഷനെതിരെ പടയൊരുക്കവുമായി കോൺഗ്രസ്

Saturday 11 November 2017 8:06 am IST

കൊച്ചി: സോളാര്‍ കമ്മീഷനെതിരെ കോടതിയെ സമീപിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കമ്മീഷന്റെ നിയമലംഘനങ്ങള്‍ പുറത്ത് കൊണ്ടു വരികയെന്ന ലക്ഷ്യവുമായാണ് കോൺഗ്രസിന്റെ പുറപ്പാട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒരു വോള്യത്തില്‍ ഒപ്പിടാത്ത വിഷയം ഗൌരവത്തില്‍ ഉന്നയിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. കമ്മീഷനും സര്‍ക്കാരും ഒത്തുകളിച്ചെന്ന ആരോപണവും ശക്തമാക്കും. മുഖ്യമന്ത്രിയുടെ ഓഫീസും കമ്മീഷനും റിപ്പോര്‍ട്ടില്‍ ഒത്തുകളിച്ചെന്ന ആരോപണമാണ് കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും ഉന്നയിക്കുന്നത്. ഇതുള്‍പ്പെടെ ഉന്നയിച്ച്‌ കമ്മീഷന്‍ റിപ്പോര്‍ട്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകാമെന്ന വിലയിരുത്തലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. വസ്തുതാന്വേഷണം എന്നതിനപ്പുറം കുറ്റാന്വേഷണത്തിലേക്ക് കമ്മീഷന്‍ കടന്നു, ടേംസ് ഓഫ് റഫറന്‍സ് സ്വയം വിപുലീകരിച്ചു, സാക്ഷികളല്ലാത്ത കക്ഷികളെ സ്വമേധയാ വിളിച്ചുവരുത്തി തുടങ്ങി കമ്മീഷന്റെ നിയമലംഘനങ്ങളുടെ പട്ടിക കോൺഗ്രസ് തയ്യാറാക്കുകയാണിപ്പോൾ. ഇതിനായി കൂടുതല്‍ നിയമോപദേശവും തേടുന്നുണ്ട്. അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണ നടപടികള്‍ ചൊവ്വാഴ്ച മുതൽ സജീവമാകും. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിജിപി രാജേഷ് ദിവാന്‍ ചൊവ്വാഴ്ച്ച തലസ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.