തിരുവനന്തപുരം: പാല്‍ക്കുളങ്ങര ഗവ. യുപി സ്കൂളിലെ നവീകരണ ഉദ്ഘാടനം മേയര്‍ അഡ്വ വി.കെ. പ്രശാന്ത് നിര്‍വഹിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മികച്ച പഠനനിലവാരം പ്രദാനം ചെയ്യുന്നതിന് ഭൗതിക സാഹചര്യം ഒരുക്കുന്നതിനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. നഗരസഭയുടെ 2016-17 വാര്‍ഷിക പദ്ധതി പ്രകാരമുള്ള ഫണ്ട് വിനിയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. സ്കൂളിലെ സ്മാര്‍ട്ട് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്. ഉണ്ണികൃഷ്ണന് നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് അനില്‍കുമാര്‍, മുന്‍ കൗണ്‍സിലര്‍മാരായ എസ്. അശോക് കുമാര്‍, പത്മകുമാര്‍, യോഗക്ഷേമ പ്രസിഡന്റ് സരസ്വതി, ടാറ്റ എല്‍സി ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് ശ്രീകുമാര്‍, ലയണ്‍സ് ക്ലബ് ക്രിസ്റ്റല്‍ പ്രതിനിധി കെ. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: