പോത്തന്‍കോട്: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥികള്‍ ലൈസന്‍സില്ലാതെ ബൈക്ക് ഓടിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി പോലീസ് രംഗത്ത്. രക്ഷാകര്‍ത്താക്കളുടെ അനുമതിയോടെ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ മൂന്നും നാലും പേരെ കയറ്റി അമിതവേഗത്തിലോടിച്ച് അപകടം ക്ഷണിച്ചുവരുത്തുന്ന നിരവധിസംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി.
പോലീസ് കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുന്ന ഇത്തരം വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ കുറിച്ചെടുത്ത് അഡ്രസ്സ് പരിശോധിച്ച് വീടുകളില്‍ എത്തി ബൈക്ക് കസ്റ്റഡിയിലെടുത്ത് ഉടമയ്ക്കെതിരെ കേസെടുക്കും. വഴിയില്‍ കാണുന്ന ബൈക്കുകളും കാറുകളും ലിഫ്റ്റ് ചോദിച്ച് കൈകാണിച്ച് നിര്‍ത്തി കയറിപോകുന്ന കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് ബോധവത്കരണം ആരംഭിച്ചതായും പോത്തന്‍കോട് സിഐ എസ്. ഷാജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: