എബിവിപി പ്രവര്‍ത്തകനെ വെട്ടി

Saturday 11 November 2017 2:46 pm IST

പാറശ്ശാല: ധനുവച്ചപുരത്ത് എസ്എഫ്‌ഐ ഗുണ്ടാ ആക്രമണം. എബിവിപി പ്രവര്‍ത്തകന് വെട്ടേറ്റു. കഴിഞ്ഞദിവസം ധനുവച്ചപുരം എന്‍എസ്എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന കലോത്സവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസു കൊടുത്ത സ്‌കൂളിലെ എബിവിപി പ്രവര്‍ത്തകരായ ധനുവച്ചപുരം സ്വദേശി ശ്രീദേവ്, വണ്ടിത്തടം സ്വദേശി ആദര്‍ശ് എന്നിവരെ പാറശാല ഇടിച്ചയ്ക്കപ്ലാമൂടിന് സമീപം എട്ടു പേരടങ്ങുന്ന എസ്എഫ്‌ഐ സംഘം വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ക്രൂരമര്‍ദനത്തിനു ശേഷം സ്‌കൂള്‍ ചെയര്‍മാനായ ശ്രീദേവിനെ മാരകായുധം ഉപയോഗിച്ചു വെട്ടി പരിക്കേല്‍പ്പിച്ചു. അവസാനം സ്ഥലത്ത് പോലീസെത്തിയാണ് പരിക്കേറ്റ പ്രവര്‍ത്തകരെ പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശാല പോലീസ് കേസ്സെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.