പേരൂര്‍ക്കട: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു. വട്ടിയൂര്‍ക്കാവ് കരിമണ്‍കുളം കരിമണ്‍കുളം റോഡ് ടി.സി 6/356 സിന്ദൂരത്തില്‍ അനില്‍കുമാര്‍-പ്രീത ദമ്പതികളുടെ മകന് ആദിത്യന് (19), കാഞ്ഞിരംപാറ മണ്ണാമ്മൂല ടി.സി 10/934 വിആര്‍എ- 44 അരുവിയില്‍ ശിവപ്രസാദ്-ബീന ദമ്പതികളുടെ മകന് അരവിന്ദ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് കമലേശ്വരത്തായിരുന്നു അപകടം. യുവാക്കള്‍ രണ്ടുപേരും കമലേശ്വരം നാഷണല്കോേളജിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ്.
കോേളജില്‍നിന്നു വരുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലിടിക്കുകയും നിയന്ത്രണംവിട്ട് ഓട്ടോയിലിടിക്കുകയുമായിരുന്നു. ആദിത്യനാണ് വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബൈക്കില്‍നിന്നു തെറിച്ചുവീണ യുവാക്കള്‍ക്കു തലയ്ക്കു സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇരുവരെയും ഓടിയെത്തിയ നാട്ടുകാര്‍ സമീപത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. അഭിനവ് ആണ് ആദിത്യന്റെ സഹോദരന്. അരവിന്ദിന്റെ സഹോദരന് അശ്വിന്. ആദിത്യനും അരവിന്ദും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്കു പരിക്കേറ്റു. ഓട്ടോഡ്രൈവറും തിരുവനന്തപുരം സ്വദേശിയുമായ ഷാജഹാനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാക്കളുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ട്രാഫിക് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: