കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാ സ്‌കൂള്‍ കലോത്സവം 14 മുതല്‍

Saturday 11 November 2017 7:01 pm IST

കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാ സ്‌കൂള്‍ കലോത്സവം 14 മുതല്‍ 17 വരെ കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാംസഭ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ഗവ. സിറ്റി ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഡിഐഎസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ്, ഹംദര്‍ദ് യൂനിവേഴ്‌സിറ്റി ക്യാമ്പസ്, അറയ്ക്കല്‍ മ്യൂസിയം ഗ്രൗണ്ട്, ചിറക്കല്‍ കുളം എല്‍പി സ്‌കൂള്‍, ഡിഐഎസ് യത്തീംഖാന ഗ്രൗണ്ട്, കണ്ണൂര്‍ മുസ്ലീം ജഅമാത്ത് ഓഡിറ്റോറിയം തുടങ്ങി ഇരുപതോളം വേദികളിലായി അയ്യായിരത്തിലധികം കലാകാരന്‍മാര്‍ അണിനിരക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14ന് ഉച്ചക്ക് രണ്ടിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മേള ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായിരിക്കും. കലോത്സവ വൈകുന്നേരങ്ങളില്‍ ആറര മുതല്‍ ഒമ്പതര വരെ നടത്തുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണല്‍ ഗായകന്‍മാര്‍ കലാസാംസ്‌കാരിക കമ്മറ്റി ചെയര്‍മാന്‍ കണ്ണൂര്‍ ഷാഫിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9847024935, 8921018245. വാര്‍ത്താസമ്മേളനത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.സമീര്‍, പ്രിന്‍സിപ്പാള്‍ ടി.പി.മഹറൂഫ് മാസ്റ്റര്‍, മാനേജര്‍ പി.വി.അബ്ദുള്‍ സത്താര്‍, കണ്ണൂര്‍ നോര്‍ത്ത് എഇഒ കെ.വി.സുരേന്ദ്രന്‍, ഹെഡ്മിസ്ട്രസ് കെ.എം.സാബിറ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.