കണ്ണൂര്‍: ആള് ഇന്ത്യ സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്സസ് എക്സ് സര്‍വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ ജനറല്‍ ബോഡിയോഗം 19ന് നടക്കും. കാലത്ത് പത്തരക്ക് ജവഹര്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി യോഗം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ ഡയറക്ടറി പ്രകാശനവും സ്കോളര്‍ഷിപ്പ് വിതരണവും ഐജി മഹിപാല്‍ യാദവ് നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി. ബാലകൃഷ്ണന്, ടി.വിജയന്, എംവികെ നായര്‍, കെ.ഗംഗാധരന്, എന്‍. വിജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: