ആലക്കോട്: നടുവില്‍ വിളക്കന്നൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ സ്ത്രീകള്‍ അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. താഴെവിളക്കന്നൂര് സ്വദേശിനികളായ പാറക്കടവത്ത് ഹാജിറ(60), സൈനബ(38), സീനത്ത്(34), റസാഖ്(30), സിപിഎം പ്രവര്‍ത്തകരായ നടുവിലിലെ പുതിയകത്ത് ഷാഹിര്‍(20), നടപ്പുരയില്‍ രാഹുല്‍(18)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലമാണ് താഴെ വിളക്കന്നൂര്‍. രണ്ടുമാസത്തിനിടയിലുണ്ടായ നാലാമത്തെ സംഘര്‍ഷമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: