ഇരിട്ടി: ഭാര്യയുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. ഇരിട്ടി ടൗണിലെ ഓട്ടോെ്രെഡവര്‍ കീഴൂര്‍കുന്ന് ദാറുല്‍ജന്നത്തില്‍ നൗഫല്‍ (27) ആണ് ആറളം പുഴയുടെ ഭാഗമായ ചാക്കാട് പുഴയില്‍ മുങ്ങിമരിച്ചത്. ഇന്നലെ രാവിലെ 11മണിയോടെ ഭാര്യക്കൊപ്പം അലക്കാനും കുളിക്കാനുമായി പുഴയില്‍ പോയ നൗഫല്‍ പുഴയില്‍ മുങ്ങിമരിക്കുകയായിരുന്നു. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ നൗഫലിനെ ഉടനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നൗഫലിന് നീന്തല്‍ വശമില്ലായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. കീഴൂര്‍കുന്നിലെ ജലീല്‍-അഫ്സത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കള്‍ : സാബിത്ത്, സാദിര്‍, ജസ്ബീര്‍. ഏക സഹോദരന് ജാഫര്‍. മുഴക്കുന്ന് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാത്രിയോടെ പുന്നാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: