കല്പറ്റ: മുതിര്‍ന്ന സി.പി.എം നേതാവും സുല്‍ത്താന്‍ ബത്തേരി മുന്‍ എം.എല്‍.എയുമായിരുന്ന പി.വി.വര്‍ഗീസ് വൈദ്യര് (90) അന്തരിച്ചു. വാര്‍ദ്ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് കല്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സംസ്കാരം വൈകിട്ട് മീനങ്ങാടിയിലെ വസതിയില്‍ നടക്കും.
വയനാട് ജില്ല രൂപീകരിച്ച കാലം മുതല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമാണ്. 1982-83 കാലത്ത് ആക്ടിങ് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്ടര്‍, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: