ഇടുക്കി: ഇടുക്കി എം പി ജോയ്സ് ജോര്‍ജ്ജ് എം പി സ്ഥാനം രാജി വച്ച് ഭരണഘടനയോട് നീതി പുലര്‍ത്തണമെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയെപ്പോലെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിന് നിയമ വിദഗ്ദ്ധന് കൂടിയായ എംപി ശ്രമിക്കരുത്.
ആരോപണം ഉന്നയിച്ച സമയത്ത് എംപി പറഞ്ഞിരുന്നത് ആരോപണം തെളിയിക്കട്ടെ എന്നാണ്. ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് തന്നെ ഇത്തരത്തില്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്നും എംപിക്ക് ഒളിച്ചോടാന്‍ കഴിയില്ല.എംപി സ്ഥാനം രാജിവയ്ക്കാത്ത സാഹചര്യം ഉണ്ടായാല്‍ ബിജെപി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജില്ലാ പ്രസിഡന്റ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: