മണ്ണാര്‍ക്കാട്:ഒമ്മല ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ഗൂളിക്കടവ് മലയടിവാരത്തില്‍ നിന്ന് ചന്ദനം മറിച്ചു കടത്താന്‍ ശ്രമിച്ച സംഘത്തിലെ അഞ്ചാം പ്രതി പിടിയിലായി.മണ്ണാര്‍ക്കാട് താലൂക്ക് തെങ്കര വില്ലേജില്‍ കൃഷ്ണന്‍കുട്ടിയുടെ മകന് വാസു(62)ആണ് പിടിയിലായത്.
പ്രതിയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അഗളി റേയ്ഞ്ച് വനംവകുപ്പ് ഓഫീസര്‍ അഭിലാഷ്,സെക്ഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.കെ.ഹരികുമാര്‍,സെക്ഷന്‍ ഓഫീസര്‍ വി.മുരളീധരന്,ബീറ്റ് പോറസ്റ്റ് ഓഫീസര്‍മാരായ എം.ആര്.രംഗസ്വാമി,ബി.ആര് രഞ്ജിത്,കെ.രാമന്,ജയ്സണ്‍,വാച്ചര്‍മാരായ സണ്ണി,സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: