ചന്ദ്രബാബുനായിഡു ലുലുമാളില്‍

Saturday 11 November 2017 9:00 pm IST

ലുലു മാള്‍ സന്ദര്‍ശിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു എം.എ. യൂസഫലി ഓടിച്ച ബഗ്ഗിയില്‍.

കൊച്ചി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൊച്ചി ലുലു മാളും നിര്‍മാണം പുരോഗമിക്കുന്ന ബോള്‍ഗാട്ടിയിലെ ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററും സന്ദര്‍ശിച്ചു.

വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് 3000 കോടി മുതല്‍ മുടക്കില്‍ 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോപ്പിംഗ് മാളും മാരിയറ്റ് ഹോട്ടലും വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മിക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം. വിശാഖപട്ടണത്തെ അഭിമാന പദ്ധതിക്ക് ലുലു ഗ്രൂപ്പിന് ടെണ്ടര്‍ നല്‍കിയതായി നായിഡു അറിയിച്ചു.

ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് എം.എ. യൂസഫലിക്കൊപ്പമാണ് നായിഡു എത്തിയത്. യൂസഫലിയുടെ കടവന്ത്രയിലെ വസതിയും സന്ദര്‍ശിച്ച ശേഷം അദ്ദേഹം തിരികെപ്പോയി.