ഫിഫ മുന്‍ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍ പീഡിപ്പിച്ചെന്ന് അമേരിക്കന്‍ താരം സോളോ

Saturday 11 November 2017 9:22 pm IST

ന്യൂയോര്‍ക്ക്: ഫിഫ മുന്‍ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ ടീം ഗോള്‍ കീപ്പര്‍ ഹോപ്പ് സോളോ ആരോപിച്ചു. 2013 ജനവുരിയില്‍ നടന്ന ഫിഫ ബാലണ്‍ദ്യോര്‍ അവാര്‍ഡ് ദാന ചടങ്ങിനിടയ്ക്ക് ബ്ലാറ്റര്‍ തന്നെ കയറിപ്പിടിച്ചതായി സോളോ ഒരു പോര്‍ച്ചുഗീസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2012 ലെ മികച്ച വനിതാ ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ ടീമിലെ സ്‌ട്രൈക്കര്‍ അബി വാംബാക്കിന് അവാര്‍ഡ് സമ്മാനിക്കാനാണ് സോളോ ബ്ലാറ്റര്‍ക്കൊപ്പം വേദിയിലെത്തിയത്. വേദിയിലേക്ക് കയറുമുമ്പാണ് ബ്ലാറ്റര്‍ പീഡിപ്പിച്ചത്. ഇത്തരം പീഡനങ്ങള്‍ കായികരംഗത്ത് ഇപ്പോഴു നടക്കുന്നുണ്ടെന്നും സോളോ പറഞ്ഞു. അതേസമയം, സോളോയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബ്ലാസ്റ്റര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.