ക്വട്ടേഷന്‍ സംഘം പിടിയില്‍

Saturday 11 November 2017 9:42 pm IST

കോട്ടയം: ഓട്ടോ ഡ്രൈവറുടെ കൈകാലുകള്‍ തല്ലിയൊടിച്ച് ഒളിവില്‍ പോയ ക്വൊട്ടേഷന്‍ സംഘം പോലീസ് വലയിലായി. മണിമല കറിക്കാട്ടൂരില്‍ നിന്ന് ഓട്ടം വിളിച്ച് ഓട്ടോയുടെ ഡ്രൈവറെയാണ് വിജനമായ സ്ഥലത്തുവെച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാടപ്പളളി ദൈവംപടി ചേരിക്കല്‍ വീട്ടില്‍ ചന്ദ്രന്‍ മകന്‍ ശ്യാം, ഇതേ സ്ഥലത്ത് വിത്തരിക്കുന്നേല്‍ വീട്ടില്‍ വാസു മകന്‍ അജേഷ്, വെളിയനാട് കുന്നംകരി ഭാഗത്ത് ചന്ദ്രവിലാസം വീട്ടില്‍ ഭാസ്‌കരപിളള മകന്‍ ശ്യാം കുമാര്‍ എന്നിവരാണ് പിടിയിലായത്. മണിമല എസ്.ഐ. പി.എസ്. വിനോദ്, സീനിയര്‍ പോലീസ് ഓഫീസര്‍ സുഭാഷ്, സുധന്‍, രങ്കനാഥന്‍, അഭിലാഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഭൂട്ടോ എന്നിവരാണ് അറസ്റ്റിന് നേതൃത്വം കൊടുത്തത്. ഓട്ടോക്കാരനോടുളള ശ്യാമിന്റെ മുന്‍ വൈരാഗ്യം തീര്‍ക്കുന്നതിനാണ് മറ്റു പ്രതികളുടെ സഹായത്താല്‍ കഴിഞ്ഞമാസം 24ന് ഓട്ടം വിളിച്ച് വിജനമായ സ്ഥലത്തെത്തി മാരകമായി പരിക്കേല്പിച്ചത്. 5 പ്രതികളില്‍ 3 പ്രതികളാണ് അറസ്റ്റിലായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.