കടുത്തുരുത്തി: നിരോധിത പുകയില ഉല്പന്നമായ ഹാന്‍സ് വില്പന നടത്തിയ പലചരക്ക് വ്യാപാരി അറസ്റ്റിലായി. തിരുവാമ്പാടി പുത്തന്മഠത്തില് ഷാജി(45)ആണ് പോലീസ് പിടിയിലായത്. ശനിയാഴ്ച രാവിലെ 9 മണിക്കാണ് സംഭവം.ഷാജിയുടെ തിരുവാമ്പാടിയിലെ കടയിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 818 പായ്ക്കറ്റ് ഹാന്‍സാണ് പോലീസ് പിടിച്ചെടുത്തത്. കടുത്തുരുത്തിയിലെ വിവിധ പ്രദേശങ്ങളിലെ സ്കൂള്‍ വിദ്യാര്ത്ഥികളടക്കമുളളവര്ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഹാന്‍സ് വിതരണം ചെയ്തിരുന്നത് ഷാജിയാണെന്ന് പോലീസ് പറഞ്ഞു. കടുത്തുരുത്തി എസ്ഐ കെ.കെ ഷംസു,അഡീഷണല്‍ എസ്ഐ മാത്യു പേള്‍, എഎസ്ഐ മാരായ കെ.നാസര്‍. എം.എല്‍ വിജയപ്രസാദ്, എ.അനൂപ് എന്നിവര്‍ നടത്തിയ റെയ്ഡിലാണ് പ്രതികുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: