ചങ്ങനാശേരി: ശബരിമലയില്‍ മാളികപ്പുറം ദേവിയുടെ പുറപ്പെടാ മേല്‍ശാന്തിയായി കഴിഞ്ഞ ഒരുവര്‍ഷമായി സേവനം അനുഷ്ഠിച്ചിരുന്ന പുതുമന മനു നമ്പൂതിരിക്ക് തുരുത്തി പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ജന്മനാട്ടില് സ്വീകരണം നല്‍കും. 16ന് രാവിലെ 9.30ന് പുതുമന ഗണപതി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന സ്വീകരണസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്ഘാടനം ചെയ്യും. സി.എഫ് തോമസ് എംഎല്‍എ അദ്ധ്യക്ഷനാകുന്ന സമ്മേളനത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഓള് ഇന്ത്യ ബ്രാഹ്മിണ്‍സ് ഫെഡറേഷന് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും.
പന്തളം രാജപ്രതിനിധികളായ പി.ജി. ശശികുമാര്‍ വര്‍മ്മ, പി.എന്‍ നാരായണ വര്‍മ്മ എന്നിവര്‍ പങ്കെടുക്കും. എന്‍.ജയരാജ് എംഎല്‍എ ഉപഹാര സമര്‍പ്പണം നടത്തും. സുരേഷ് കുറുപ്പ് എംഎല്‍എ പൊന്നാട അണിയിക്കും. സഖറിയാസ് കുതിരവേലി, സെബാസ്റ്റിയന് മാത്യു മണമേല്‍, ഇ.സി അച്ചാമ്മ, സണ്ണി ചങ്ങങ്കരി, എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി പി.എം ചന്ദ്രന്, ജോഷി ഫിലിപ്പ്,മാത്തുക്കുട്ടി പ്ലാത്താനം,ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് ,ജോണ്സണ് അലക്സണ്ടര്‍, ബിജോയ് പ്ലാത്താനം, ഗോപാലകൃഷ്ണന് വെള്ളക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: