ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ കയ്യടക്കുന്നതിനെതിരെ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് മാര്‍ച്ച് നാളെ

Saturday 11 November 2017 10:10 pm IST

കോഴിക്കോട്: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് കയ്യടക്കിയതിനെതിരെ മലബാര്‍ ക്ഷേത്രരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ നാളെ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രങ്ങളുടെ സ്വയംഭരണ നിര്‍വ്വഹണാ ധികാരം കവര്‍ന്നെടുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ഗൂഢതന്ത്രം ദേവസ്വം ബോര്‍ഡ് മുഖേന നടപ്പാക്കുകയാണ് ഇവിടെ ചെയ്തത്. പാര്‍ത്ഥസാരഥി ക്ഷേത്രം ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. രാവിലെ 10.30ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് പരിസരത്ത് നിന്നും ആരംക്കുന്ന മാര്‍ച്ച് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, പി.കെ. സതീഷ് രാജ, എസ്.ജെ.ആര്‍. കുമാര്‍, രജിനേഷ് ബാബു. എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, വി.കെ. വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ക്ഷേത്ര രക്ഷാസമിതി സെക്രട്ടറി പി.വി. മുരളീധരന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.