'ചുവപ്പുഭീകരത തുടച്ചുനീക്കാന്‍ , ഉറക്കെ വിളിക്കൂ വന്ദേ മാതരം...'

Saturday 11 November 2017 10:32 pm IST

                   മുദ്രാവാക്യം മുഴക്കി നടന്നുനീങ്ങുന്ന പെണ്‍കുട്ടികള്‍

തിരുവനന്തപുരം: ‘ചുവപ്പുഭീകരത തുടച്ചുനീക്കാന്‍ ഉറക്കെ വിളിക്കൂ വന്ദേ മാതരം….’ പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് വിവിധ ഭാഷകളില്‍ ഈ മുദ്രാവാക്യമുയര്‍ന്നപ്പോള്‍ ഇടതുഭീകരതയക്കെതിരെയുള്ള ഇടിമുഴക്കമായി. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സംസ്ഥാനങ്ങളിലെ എബിവിപി പ്രവര്‍ത്തകര്‍ ഇടത് ഭീകരതയക്കെതിരെ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാല്‍ തലസ്ഥാനം മണിക്കൂറുകളോളം മുഖരിതമായി.

ഓരോ സംസ്ഥാനത്തിന്റെയും തനത് താളങ്ങളുമായാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. താളമേളങ്ങളുടെ അകമ്പടിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ ഇടത് ഭീകരയക്കുള്ള താക്കീതായി. വിവിധ ഭാഷകളിലാണെങ്കിലും മുദ്രാവാക്യങ്ങള്‍ക്ക് ഒരേ അര്‍ത്ഥമായിരുന്നു. പിണറായി വിജയന്‍ കൊലപ്പെടുത്തിയ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം അന്വേഷിക്കുക എന്നതായിരുന്നു മുഴുവന്‍ പ്രവര്‍ത്തകരും ഉന്നയിച്ച ആവശ്യം.

‘കേരളം ദൈവത്തിന്റെ സ്വന്തം നാട്, മാര്‍ക്‌സിസം കേരളത്തെ ചെകുത്താന്റെ നാടാക്കുന്നു, ‘ജനാധിപത്യത്തെ കൊലപ്പെടുത്തിയ പിണറായി നാണമില്ലാതെ അധികാരത്തില്‍ തുടരുന്നു’, ‘കേരളം കൊലക്കളമാകുമ്പോള്‍ ഇടത് സര്‍ക്കാര്‍ മൗനത്തില്‍’, ‘രാജേഷും സുജിതും ബലിദാനികളായി, ഇനിയൊരു നരഹത്യ അനുവദിക്കില്ല’, ‘കേരളത്തിലെ ഇടത് ഭീകരത അവസാനിപ്പിക്കാനായി ഞങ്ങള്‍ വരുന്നു’, ‘മാര്‍ക്‌സിസം തകരട്ടെ, ജനാധിപത്യം പുലരട്ടെ’, ‘ശങ്കരനും നാരായണനും പിറന്ന മണ്ണില്‍ ഇടതുഭീകരത വേണ്ടേ വേണ്ട.’, ‘പിണറായി ഭരണം രാജ്യത്തിന് അപമാനം’, ‘പിണറായി സര്‍ക്കാര്‍ തുലയട്ടെ’, ‘ജാതിപക്ഷം വേണ്ട, മതപക്ഷം വേണ്ട, രാഷ്ട്രപക്ഷം മതിയിവിടെ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഹിന്ദിയിലും തമിഴിലും മറാഠിയലും ഗുജറാത്തിയിലമൊക്കെ മുഴങ്ങി.

യൂണിവേഴ്‌സിറ്റി കോളേജിന്റെ മുന്‍വശത്ത് എത്തിയപ്പോഴേക്കും റാലി ആവേശത്തിലായി. കേരളഘടകം കൂടി റാലിയുടെ പിന്‍വശത്ത് അണിനിരന്നതോടെ റാലിയുടെ ആവേശം വാനോളമുയര്‍ന്നു. മുദ്രാവാക്യങ്ങള്‍ ഉച്ചത്തിലായി. മാര്‍ക്‌സസിറ്റ് ഭീകരത ഓരോന്നും എണ്ണിഎണ്ണിപ്പറഞ്ഞായിരുന്നു റാലി മുന്നോട്ട് നീങ്ങിയത്. ഇടത് ഭീകരതയക്കെതിരെയുള്ള മുന്നറിയിപ്പായിരുന്നു ഓരോ മുദ്രാവാക്യവും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.