പറവൂര്‍: മാലിന്യം കത്തിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റു. ചെട്ടിക്കാട് വട്ടേക്കാട് ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ചാലാക്ക മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വീടിനു സമീപത്തെ പറമ്പില്‍ മാലിന്യം കത്തിച്ച ഭാര്യ മിനിയെ അസഭ്യം പറയുന്നത് കേട്ട് ചോദിക്കാന്‍ ചെന്നതാണ് ഉണ്ണികൃഷ്ണന്. അയല്‍വാസിയാണ് കുത്തിയതെന്നാണ് പരാതി. പ്രതി സിപിഎം പ്രവര്‍ത്തകനായതിനാല്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: