കളമശ്ശരി: സോളാര്‍ അഴിമതിയിലും ലൈംഗികരോപണങ്ങളിലും ഉള്‍പ്പെട്ട ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും സ്ഥാനങ്ങള്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കളമശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. എച്ച്എംടി കവലയില്‍ നിന്ന് കളമശ്ശേരി പ്രീമിയര്‍ കവലയിലേക്കായിരുന്നു മാര്‍ച്ച്.
ബിജെപി മണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ് കുമാര്‍ ഉദ്്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.എസ്. സരീഷ് അദ്ധ്യക്ഷത വഹിച്ചു. എ. സുനില്‍കുമാര്‍, ആര്.സുനില്‍ കുമാര്‍, എസ്. ജി. ശ്രീജിത്ത്, പ്രദീപ് ജോണ്‍ ,പ്രമോദ് കുമാര്‍, വിഷ്ണു തുടങ്ങിയര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: