അങ്കമാലി: അങ്കമാലി ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കിടങ്ങൂര്‍ സെന്റ് ജോസഫ് സ്കൂള്‍ 421 പോയിന്റോടെ ജേതാക്കളായി. കുറ്റിപ്പുഴ ക്രിസ്തുരാജ് സ്കൂള്‍ 413 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. 330 പോയിന്റ് നേടി എന്‍എസ്എസ് മാണിക്യമംഗലം മുന്നാം സ്ഥാനത്തെത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എന്‍എസ്എസ് മാണിക്യമംഗലം ഒന്നാം സ്ഥാനവും എന്‍എസ്എസ് പാറക്കടവ് രണ്ടാം സ്ഥാനവും നേടി കിടങ്ങൂര്‍ സെന്റ് ജോസഫ് സ്കൂളാണ് മൂന്നാമത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ കിടങ്ങൂര്‍ സെന്റ് ജോസഫ് ഒന്നാംസ്ഥാനവുംഅങ്കമാലി ഹോളിഫാമിലി രണ്ടാംസ്ഥാനവും നേടി. സെന്റ് ജോസഫ് പൂവത്തുശേരിക്കാണ് മൂന്നാം സ്ഥാനം. യുപി വിഭാഗത്തില്‍ ഡിപോള്‍ അങ്കമാലി, സെന്റ് ജോസഫ് കിടങ്ങൂര്‍, സെന്റ് ഫ്രാന്‍സീസ് അസിസി അത്താണി എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എല്‍പി വിഭാഗത്തില്‍ ഹോളിഫാമിലി സ്കൂളാണ് ഒന്നാമത്. സെന്റ് ഫ്രാന്‍സീസ് അസ്സീസി അത്താണി, ജെബിഎസ് കുന്നുകര, സെന്റ് അഗസ്റ്റിന് തുറവൂര്‍ എന്നിവ രണ്ടാം സ്ഥാനം നേടി. ഫാത്തിമമാത ആനപ്പാറ, സെന്റ് മേരിസ് മഞ്ഞപ്ര എന്നീ സ്കൂളുകളാണ് മൂന്നാമത്. സമാപന സമ്മേളനം മുന്‍ മന്ത്രി ജോസ് തെറ്റയില്‍ ഉദ്ഘാടനം ചെയ്തു. തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വര്‍ഗീസ് അദ്ധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ആനീസ് വള്ളിപ്പാലം സമ്മാനദാനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: