കൊച്ചി: നാലായിരത്തിലധികം പേര് പങ്കെടുക്കുന്ന കൊച്ചി മാരത്തോണ്‍ ഇന്ന് ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുള്‍ക്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ നാലുമുതല്‍ വില്ലിംഗ്ടണ്‍ ഐലന്റിലെ കെ.കെ പ്രേമചന്ദ്രന് സ്പോര്‍ട്സ് കോംപ്ലക്സില്‍ നിന്നാണ് മാരത്തോണ്‍ ആരംഭിക്കുന്നത്. മൂന്നുവിഭാഗങ്ങളിലായാണ് മാര്ത്തോണ്.
ഐഡിബിഐ ഫെഡറല്‍ സ്പൈസ് കോസ്റ്റ് മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവേശം പകര്‍ന്ന് റണ്‍ എക്സ്പൊ നടത്തി. മത്സാരാര്‍ത്ഥികള്‍ക്ക് പ്രചോദനമായി ഫാമിലി റണ്ണില്‍ പങ്കെടുക്കുന്ന 101 വയസ്സ് തികഞ്ഞ ഇ.പി പരമേശ്വരന്, ലെഫ്റ്റനന്റ് കേണല്‍ സുന്ദരേശരന് ആര്, ലിംക റെകോഡ് നേടിയ ദമ്പതികളായ സുനില്‍, സഗീത ഷെട്ടി, കേരളത്തിലെ അയണ്‍ മാനായ ജോബി പോള്‍, ഐഡിബിഐ ഫെഡറല്‍ സിഎംഒ കാര്‍ത്തിക് രമണ്‍ എന്നിവര്‍ എക്സ്പോയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: