ഭൂഅധിനിവേശ യാത്ര

Saturday 11 November 2017 10:20 pm IST

കൊച്ചി: കേരള പുലയര്‍ മഹാസഭാ സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് നയിക്കുന്ന ഭൂഅധിനിവേശയാത്ര ഇന്ന് മുതല്‍ 15വരെ എറണാകുളം ജില്ലയില്‍ പര്യടനം നടത്തുമെന്ന് കെപിഎംഎസ് ജില്ലാകമ്മറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കുക, പട്ടിക വിഭാഗ വികസന നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ചത്. യാത്രയുടെ ഭാഗമായി 20ന് തൃശൂരില്‍ നടക്കുന്ന മഹാറാലിയില്‍ വിവിധ പട്ടികജാതി സംഘടനകളെ പ്രതിനിധികരിച്ച് ജില്ലയില്‍ നിന്ന് 30,000 പേര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ അനില്‍കുമാര്‍, സി.എം സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.