കൊച്ചി: പ്ലാസ്റ്റിക് സര്ജ്ജന്മാരുടെ ദേശീയ സമ്മേളനം 15 മുതല്‍ 19വരെ നടക്കും. 15ന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് മെഡിക്കല്‍ സയന്‍സില്‍ ശില്പശാല നടക്കും. 16ന് ലേ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. വല്ല്യത്താന് ഉദ്ഘാടനം ചെയ്യും. വയലിനിസ്റ്റ് എല്‍. സുബ്രഹ്മണ്യത്തിന്റെ സംഗീതനിശയുണ്ടാകും. സമ്മേളനത്തിന് എത്തുന്ന ആയിരത്തോളം പ്രതിനിധികളുടെ പേരില്‍ വൃക്ഷത്തൈ നടുന്നതിന്റെ ഉദ്ഘാടനം ഇന്നലെ ഡോ. സുബ്രഹ്മണ്യ അയ്യര്‍ നിര്‍വഹിച്ചു. ഡോ. സന്ദീപ് വിജയരാഘവന്, ഡോ. മോഹിത് ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: