x
കൊച്ചി: സര്‍ക്കാര്‍ ഒരു മത വിഭാഗത്തിന്റെ മാത്രം ആരാധനാലയങ്ങള്‍ കൈയടക്കിവെക്കുന്നത് ജനാധിപത്യത്തിനും, മത നിരപേക്ഷതക്കും കടകവിരുദ്ധമായ നടപടിയാണെന്ന് അദ്വൈത പ്രചാര സഭ ഇടപ്പള്ളി മൈലാളത്ത് ശിവക്ഷേത്രസമുച്ചയത്തില് കൂടിയ പൊതുയോഗം വിലയിരുത്തി. ക്ഷേത്രഭരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി വിശ്വാസികള്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കണം. നിയമപരമായും, ഭരണപരവുമായ നടപടികള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് പ്രമേയത്തിലൂടെ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ക്ഷേത്രങ്ങളും, ഉടമസ്ഥതയും ഭരണ സംവിധാനവും ഏറ്റെടുക്കുന്നതിന് വേണ്ടി അദൈ്്്്്്്്്്്്്വത പ്രചാര്‍സഭ ജനറല്‍ സെക്രട്ടറിഅഡ്വ. പി.ആര്. പത്മനാഭന് നായര്‍ സമര്‍പ്പിച്ച മാതൃക യോഗം അംഗീകരിച്ചതായി സെക്രട്ടറി കെ.ജി. രാധാകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: