മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നിയമം നിയമത്തിന്റെ വഴിക്കല്ല പിണറായിയുടെ വഴിക്കാണ് നീങ്ങുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു. നിയമലംഘകരെയും കൈയേറ്റക്കാരെയും സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്, ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോടുള്ള പ്രതിഷേധം മൂലം നിരവധി പേരാണ് യു.ഡി.എഫ് പടയൊരുക്കത്തില്‍ അണിചേരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: