മുംബൈ: കുഞ്ഞിനെ മുലയൂട്ടിയിരുന്ന യുവതിയെയടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ നടപടിയില്‍ പോലീസുകാരനു സസ്പെന്ഷന്. ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ ശശാങ്ക് റാണെയെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിക്കുന്നത്.
നോ പാര്‍ക്കിംഗില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് മുംബൈയില്‍ പോലീസുകാര്‍ അമ്മയോടും കുഞ്ഞിനോടും സ്വീകരിച്ച സമീപനമാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് സംഭവം വിവാദമായതോടെ പോലീസുകാരനെ സസ്പെന്റ് ചെയ്യുകയായിരുന്നു. എസ് വി റോഡില്‍ പാര്‍ക്കുചെയ്ത കാറില്‍ ഇരുന്ന് ഏഴുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു യുവതി. തുടര്‍ന്ന് നോ പാര്‍ക്കിംഗ് സ്ഥലമാണ് ഇതെന്നുപറഞ്ഞ് പോലീസുകാരൻ വാഹനം വലിച്ചു കൊണ്ടുപോവുകയായിരുന്നു.
പോലീസ് നടപടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: