രാജ്ഘോട്ട്: ഗുജറാത്തില്‍ അടുത്ത മാസം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ. കോണ്‍ഗ്രസ് പാര്‍ട്ടി ജനവിരുദ്ധമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ജയിക്കുമെന്ന് നല്ല ആത്മവിശ്വാസം പാര്‍ട്ടിക്കുണ്ട്. നര്‍മ്മദയിലെ ജലം സൗരാഷ്ട്ര, കച്ച് പ്രദേശത്തേയ്ക്ക് കൊണ്ടുവരാനായത് ബിജെപി സര്‍ക്കാരിന്റെ നേട്ടമാണ്. നര്‍മ്മദ പദ്ധതി തടയാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍. ജനവിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്- ജാവദേകർ പറഞ്ഞു.
ഈ പദ്ധതി പ്രകാരം 10,000 ഗ്രാമങ്ങളിലേയും 173 പട്ടണങ്ങളിലേയും ചെറു പട്ടണങ്ങളിലേയും ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിച്ചുവെന്നും ജാവദേകർ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: