ശിശുദിനാഘോഷം; മത്സരങ്ങള്‍ 13ന്

Sunday 12 November 2017 4:39 pm IST

ആലപ്പുഴ: ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കലാമത്സരങ്ങള്‍ 13 നു നടക്കും. ആലപ്പുഴ ടൗണ്‍ഹാളില്‍ രാവിലെ ഒമ്പതിന് കലാമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ജലജാ ചന്ദ്രന്‍ അധ്യക്ഷയാകും. അഞ്ചു വേദികളിലായാണ് മത്സരം. രാവിലെ 8.30ന് രജിസ്‌ട്രേഷന്‍.സീനിയര്‍ വിഭാഗം പ്രസംഗമത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നയാളെ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കും. ശിശുദിന റാലി 14ന് ഉച്ചകഴിഞ്ഞ് 2.30ന് ആലപ്പുഴ എസ്ഡിവി സ്‌കൂള്‍ മൈതാനത്തുനിന്ന് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് നടക്കും. ജില്ലാ കളക്ടര്‍ ടി.വി. അനുപമ റാലി ഫഌഗ് ഓഫ് ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.