തിരുവനന്തപുരം: മഹാറാലിയില്‍ പങ്കെടുക്കാന്‍ വൈകല്ല്യം മറന്ന് രാജസ്ഥാനില്‍ നിന്നും ദേവേഷ് ഭാരത്. ഇരു കാലുകള്‍ക്കും പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടതിനാല്‍ വീല്‍ ചെയറിലായിരുന്നു ദേവേഷ് ഭാരത് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ജെയ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എംടെക് പാസ്സായ ശേഷം ദല്‍ഹി ഐഐടിയില്‍ പ്രോജക്ട് ചെയ്യുകയാണ് ദേവേഷ് ഭാരത്. കഴിഞ്ഞ പത്ത് വര്‍ഷമായി എബിവിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ദേവേഷ് പറഞ്ഞു. രാജസ്ഥാനിലെ ദക്ഷിണ വിഭാഗില്‍ നിന്നും എത്തിയ 750 അംഗ സംഘത്തോടൊപ്പമാണ് ദേവേഷ് എത്തിയത്. രാജസ്ഥാന്കാര് പരമ്പരാഗതമായി ധരിക്കുന്ന തലപ്പാവ് അണിഞ്ഞാണ് സംഘം റാലിയില്‍ പങ്കെടുത്തത്. മറ്റ് പ്രവര്ത്തകരൊടൊപ്പം വൈകല്ല്യം മറന്ന് ആവേശത്തോടെ ദേവേഷും മുദ്രാവാക്യം വിളിച്ചു മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ. കേരളത്തിലെ കാമ്പസ്സുകളില്‍ എസ്എഫ്ഐ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ കാമ്പസുകളിലും വാര്‍ത്തയായെന്ന് രാജസ്ഥാന് സംഘം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: