ഇതാണോ എസ്എഫ്‌ഐയുടെ കാമ്പസ് സംസ്‌ക്കാരം...

Sunday 12 November 2017 5:56 pm IST

തിരുവനന്തപുരം: മഹാറാലിയില്‍ പങ്കെടുക്കാന്‍ എത്തിയ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബോര്‍ഡുകള്‍ കണ്ട് ലജ്ജിച്ച് തലതാഴ്ത്തി. ഇതാണോ കാമ്പസ് രാഷ്ട്രീയമെന്ന് ചിലര്‍ ചോദിച്ചപ്പോള്‍ വിദ്യാര്‍ത്ഥി സംസ്‌ക്കാരത്തിന് നിരക്കാത്തതെന്ന് മറ്റ് ചിലര്‍.
റാലിയ്‌ക്കെത്തിയവരെ പ്രാകോപിപ്പിക്കാന്‍ യുണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ആര്‍എസ്എസിനെതിരെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെയുമായിരുന്നു ബോര്‍ഡിലെ പദപ്രയോഗങ്ങള്‍ . നേതാക്കള്‍ക്കെതിരെ ഇംഗ്ലീഷിലും മലയാളത്തിലും അശ്ലീല പദപ്രയോഗങ്ങള്‍ ബോര്‍ഡുകളില്‍ നടത്തിയിരുന്നു.ഇതിനു സമീപത്തായി ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. കോളേജിനു മുന്നിലൂടെ റാലി കടന്നുപോയപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ ബോര്‍ഡുകളിലെ വാചകങ്ങള്‍ വായിച്ച് ലജ്ജിച്ച് തലതാഴ്ത്തി. ശത്രുരാജ്യത്തുള്ളവര്‍പോലും ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം. ബോര്‍ഡുകള്‍ കണ്ട് കൂകി വിളിച്ചാണ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോയത്. ചിലര്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. തങ്ങളുടെ കോളേജുകളില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ യുടെ സംസ്‌ക്കാരത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍.

എബിവിപി യൂണിവേഴ്‌സിറ്റി കോളേജ് മുന്നിലൂടെ കടന്നുപോയപ്പോള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.