തിരുവനന്തപുരം: മഹാറാലിയില്‍ വേറിട്ട പ്രവര്‍ത്തനവുമായി ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി. ഇന്നലെ മഹാറാലി ആരംഭിച്ചത് മുതല്‍ പുത്തരിക്കണ്ടം മൈതാനത്ത് യാത്ര സമാപിക്കും വരെ കടന്നുപോയ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച കടലാസുകളും കവറുകളും പൂര്‍ണമായും നീക്കം ചെയ്ത് സ്വച്ഛ് ഭാരതില്‍ അണിചേരുകയായിരുന്നു പ്രവര്‍ത്തകര്‍. അന്‍പതോളം ബിജെപി പ്രവര്‍ത്തകരാണ് ഇതിനായി പ്രവര്‍ത്തിച്ചത്.
യാത്രയില്‍ കൊടിതോരണങ്ങള്‍ക്ക് ഉപയോഗിച്ച തടിക്കഷ്ണങ്ങളും അതോടൊപ്പം കുടിവെള്ളത്തിന്റെ കവറുകളും പൂര്‍ണമായി നീക്കംചെയ്തു. മഹാറാലി കടന്നുപോയ ഓരോ വഴിയും നിമിഷങ്ങള്‍ക്കകം തന്നെ പ്രവര്‍ത്തകര്‍ വ്യത്തിയാക്കി. തലസ്ഥാന നഗരം മറ്റെല്ലാ ജാഥകള്‍ കഴിയുമ്പോഴും മാലിന്യ കൂമ്പാരമാവുന്നതാണ് പതിവ്. പിറ്റേന്ന് നഗരസഭയാണ് മാലിന്യം നീക്കം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: