ബംഗളൂരു: സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്കു വരുന്നത് ദുരന്തമാണെന്ന് നടന് പ്രകാശ് രാജ്.
താരങ്ങള്‍ രാഷ്ട്രീയത്തിലേക്കു വരുന്നതിനോട് യോജിപ്പില്ല. കാരണം അവര്‍ അഭിനേതാക്കളാണ്, അവര്‍ക്ക് ആരാധകരുമുണ്ട്. അവരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് അവര്‍ക്ക് എപ്പോഴും ബോധമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ താരങ്ങള്‍ രാഷ്ട്രീയ നേതാക്കളായി മാറുന്നത് രാജ്യത്തിന്റെ ദുരന്തമാണ്. താന്‍ രാഷ്ട്രിയത്തിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: