ശ്രദ്ധിക്കാന്‍

Sunday 12 November 2017 10:17 pm IST

  • ആര്‍മിയില്‍ 2018 ജൂലൈയിലാംഭിക്കുന്ന 10+2 ടെക്‌നിക്കല്‍ എന്‍ട്രി 39-ാമത് കോഴ്‌സിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 29 വരെ. പ്ലസ് ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 70 % മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായം പതിനാറര-പത്തൊന്‍പതരവയസ്.ഒഴിവുകള്‍-90. www.joinindianarmy.nic.in.-
  • ആര്‍മിയില്‍ എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്കായി 2018 ജൂലൈയില്‍ ആരംഭിക്കുന്ന 127-ാമത് ടെക്‌നിക്കല്‍ ഗ്രാഡുവേറ്റ് കോഴ്‌സിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 22 വരെ. www.joinindianarmy.nic.in.
  • നീലിറ്റ് കോഴിക്കോട് 2017 നവംബര്‍ 27 ന് ആരംഭിക്കുന്ന 16 ആഴ്ചത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ-ജഘഇ/ടഇഅഉഅ/ഉഇട ഋിഴശിലലൃ കോഴ്‌സില്‍ പരിശീലനത്തിന് അപേക്ഷ ഉടന്‍. ബിഇ/ബിടെക്/എംഎസ്‌സി/ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം. http://nielit.gov.in/calicut. (ഫോണ്‍: 0495-2287266).
  • സംസ്ഥാന സര്‍ക്കാര്‍ യുവകലാകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള വജ്രജൂബിലി ഫെലോഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ 2017 നവംബര്‍ 15 വരെ. പ്രായം 35 വയസ്സിന് താഴെ. 1000 ഫെലോഷിപ്പുകള്‍ ലഭ്യമാണ്. പ്രതിമാസ ഫെലോഷിപ്പ് തുക 10,000 രൂപയാണ്. www.keralaculture.org.-
  • കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം യുവകലാകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 30 വരെ. ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്, ക്ലാസിക്കല്‍ ഡാന്‍സ്, ലൈറ്റ് ക്ലാസിക്കല്‍ മ്യൂസിക്, തിയറ്റര്‍, വിഷ്വല്‍ ആര്‍ട്‌സ് ആന്റ് ഫോള്‍ക്ക്, മറ്റ് ട്രഡീഷണല്‍ ആര്‍ട്‌സ് വിഭാഗങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. 400 സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. www.indianculture.nic.in, www.ccrtindia.gov.in.-
  • ഇന്ത്യന്‍ മാരിടൈം വാഴ്‌സിറ്റി 2018 ജനുവരിയില്‍ ആരംഭിക്കുന്ന പിഎച്ച്ഡി, എംഎസ് റിസര്‍ച്ച് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ നവംബര്‍ 15 വരെ. വാഴ്‌സിറ്റിയുടെ മറൈന്‍ എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി, നോട്ടിക്കല്‍ സ്റ്റഡീസ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ്, മാരിടൈം മാനേജ്‌മെന്റ് സ്‌കൂളുകളിലാണ് പഠനാവസരം. www.imu.edu.in.-

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.