പൊന്‍കുന്നം: ടൗണിലെ തകരാറിലായിരുന്ന ട്രാഫിക് ലൈറ്റ് സംവിധാനം വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ദിവസങ്ങളായി തകരാറിലായിരുന്ന സംവിധാനം കെല്‍ട്രോണ്‍ എന്‍ജിനീയര്‍മാര്‍ ശനിയാഴ്ചയാണ് നന്നാക്കിയത്. ട്രാഫിക് ലൈറ്റ് സ്ഥാപിച്ചതിന് ശേഷം അമിത പ്രവാഹത്തില്‍ നാലു തവണ ലൈന്‍ ചാര്‍ജര്‍ കത്തിപോയിരുന്നു. 24 വോള്‍ട്ട് വൈദ്യുതിയിലാണ് ട്രാഫിക് എല്‍ഇഡി ബള്‍ബുകള്‍ പ്രകാശിക്കുന്നത്. 230 വോള്‍ട്ട് 24 വോള്‍ട്ടായി കുറക്കുന്നത് ലൈന്‍ ചാര്‍ജറാണ്.തകരാര്‍ പരിഹരിക്കുന്നതിനായി ഒരുലക്ഷം രൂപയുടെ നഷ്ടം കെല്‍ട്രോണിന് ഉണ്ടായെന്നു കെല്‍ട്രോണ്‍ ട്രാഫിക് സിഗ്നല്‍ വിഭാഗം എന്‍ജിനിയര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: