റിയല്‍ എസ്‌റ്റേറ്റ് ആന്‍ഡ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്

Sunday 12 November 2017 10:19 pm IST

എന്‍ജിനീയറിംഗ് ബിരുദക്കാരെയും മറ്റും വിവിധ തൊഴിലിന് പ്രാപ്തമാക്കുന്ന ഒട്ടേറെ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് അഥവാ 'നിക്മര്‍' അപേക്ഷ ക്ഷണിച്ചു. നിക്മറിന്റെ പൂനെ, ഹൈദരാബാദ് (ഷമീര്‍പെറ്റ്), ഗോവ, ദല്‍ഹി കാമ്പസുകളിലായി നടത്തുന്ന രണ്ടുവര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളില്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, പ്രോജക്ട് എന്‍ജിനീയറിംഗ് ആന്റ് മാനേജ്‌മെന്റ്, റിയല്‍ എസ്‌റ്റേറ്റ് ആന്റ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ്-ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് എന്നിവയും ഒരുവര്‍ഷത്തെ ഫുള്‍ടൈം പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളില്‍ മാനേജ്‌മെന്റ് ഓഫ് ഫാമിലി ഓണ്‍ഡ് കണ്‍സ്ട്രക്ഷന്‍ ബിസിനസ്, കണ്ടംപററി സ്മാര്‍ട്ട് സിറ്റി ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ്, ക്വാണ്ടിറ്റി സര്‍വ്വേയിംഗ് ആന്റ് കോണ്‍ട്രാക്ട് മാനേജ്‌മെന്റ്, ഹെല്‍ത്ത് സേഫ്റ്റി ആന്റ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ്എന്നിവയും ഉള്‍പ്പെടും. 50 % മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും ബ്രാഞ്ചില്‍ എന്‍ജിനീയറിംഗ് ബിരുദമെടുത്തവര്‍ക്കും മറ്റ് ബിരുദക്കാര്‍ക്കും ഈ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങളും കാമ്പസുകളും കോഴ്‌സുകളും അപേക്ഷിക്കേണ്ട രീതിയുമൊക്കെ www.nicmar.ac.in എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചോ, ഓണ്‍ലൈനായോ സമര്‍പ്പിക്കാവുന്നതാണ്. 2017 ഡിസംബര്‍ 27 വരെ അപേക്ഷകള്‍ സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.