വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച എസ്‌ഐക്കെതിരെ നടപടിയെടുത്തില്ല അമ്മ നിരാഹാര സമരത്തിന്

Sunday 12 November 2017 10:16 pm IST

കോഴിക്കോട്: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച എസ്‌ഐക്കെ തിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിയുടെ അമ്മ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിന്. നടക്കാവ് സ്വദേശിയും മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ടി.വി. അജയിനെ മര്‍ദ്ദിച്ച മെഡിക്കല്‍ കോളേജ് എസ്‌ഐ ഹബീബുള്ളക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം. വിദ്യാര്‍ത്ഥിയുടെ അമ്മ പി. സുലോചന നടത്തുന്ന നിരാഹാരം വൈകിട്ട് അഞ്ചുമുതല്‍ കിഴക്കെ നടക്കാവ് ജംഗ്ഷനില്‍ നടക്കും. നടക്കാവില്‍ രൂപീകരിച്ച സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നിരാഹാര സമരം സംഘടിപ്പിക്കുന്നത്.