ഗുരുവായൂര്‍: സേവനരംഗത്ത് പ്രായവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ത്രീശക്തി സേവാസംഗമത്തില്‍ വ്യക്തമായി. സംഗമത്തിലെത്തിയ 250ലധികം വനിതാപ്രവര്‍ത്തകരില്‍ എല്ലാ പ്രായത്തിലുളളവരും ഉള്‍പ്പെട്ടിരുന്നു.
ആരോഗ്യഭാരതി, സക്ഷമ, വിദ്യാഭാരതി, വികാസ്പരിഷത്ത്, ക്ഷേത്രസംരക്ഷണ സമിതി, വിശ്വഹിന്ദുപരിഷത്ത്, അക്ഷയശ്രീ, വിവേകാനന്ദ മെഡിക്കല്‍മിഷന്‍ തുടങ്ങി നിരവധി രംഗത്തുപ്രവര്‍ത്തിക്കുന്ന സ്ത്രീകളും സേവാഭാരതിയുടെ മുഴുവന്സമയപ്രവര്ത്തകരായിട്ടുളള വനിതകളും സംഗമത്തിനെത്തി.
സേവനരംഗത്ത് മഹിളാകൂട്ടായ്മകള്ക്ക് നിരവധികാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: